രാജ്യത്ത് സ്ത്രീയേക്കാള്‍ സുരക്ഷിത പശു: ശിവസേന

മുംബൈ: രാജ്യത്ത് സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. ശിവസേനാ മുഖപത്രമായ സാമ്‌നയ്ക്കനുവദിച്ച അഭിമുഖത്തില്‍ പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെയാണ് ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. എന്നാല്‍, തെറ്റുകണ്ടാല്‍ അതിനെതിരേ തീര്‍ച്ചയായും ശബ്ദിക്കും. ഞങ്ങള്‍ ഭാരതീയ ജനതയുടെ മിത്രങ്ങളാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. ബിജെപിയുടെ ഹിന്ദുത്വ ആശയം കപടമാണ്. പശുവിനെ രക്ഷിക്കുന്നതിന്റെ പേരില്‍ ഗോമാംസം ഭക്ഷിക്കുന്നവരിലേക്കോ അല്ലാത്തവരിലേക്കോ ശ്രദ്ധമാറ്റുന്നുവെങ്കില്‍ അതു തട്ടിപ്പാണ്. ഇതല്ല ഹിന്ദുത്വം. രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കുന്ന ഹിന്ദുത്വ ആശയം താന്‍ അംഗീകരിക്കുന്നില്ല. നമ്മുടെ സ്ത്രീകള്‍ അരക്ഷിതരാണ്. എന്നാല്‍, നിങ്ങള്‍ പശുക്കളെ സംരക്ഷിക്കുകയാണ്- താക്കറെ പറഞ്ഞു.

RELATED STORIES

Share it
Top