രാജ്യത്ത് സത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് എ കെ ആന്റണി

കൊച്ചി: സ്ത്രീകളും കുട്ടികളും അടങ്ങിയ സമൂഹമാണ് രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എ സി ജോസിന്റെ ഭാര്യ പ്രഫ. ലീലാമ്മ ജോസ് രചിച്ച“ഇതളുകള്‍’ കൃതിയുടെ പ്രകാശനകര്‍മ്മം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. വനിതാസംവരണ ബില്ലിനെ കുറിച്ച് സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഭൂരിഭാഗം അംഗങ്ങളും സെന്‍ട്രല്‍ ഹാളിലാവുമെന്നും ആന്റണി പറഞ്ഞു.
പ്രഫ. ലീലാമ്മ ജോസിന്റെ ശിഷ്യനും സിപിഐ നേതാവുമായ ബിനോയ് വിശ്വം  കൃതി ഏറ്റുവാങ്ങി.
ചടങ്ങില്‍ പ്രഫ. എം കെ സാനു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചങ്ങമ്പുഴ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ ബാലചന്ദ്രനും ആന്റണി സമ്മാനിച്ചു.
വയലാര്‍ രവി എംപി അധ്യക്ഷത വഹിച്ചു. പി കെ സജീവന്‍, കെ വി തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി ടി തോമസ്, ടി ജെ വിനോദ്, ബെന്നി ബഹ്നാന്‍, ടിവി പുരം രാജു സംസാരിച്ചു.

RELATED STORIES

Share it
Top