രാജ്യത്ത് വീണ്ടും സിക വൈറസ്

ജയ്പൂര്‍: നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് രാജ്യത്തു വീണ്ടും സ്ഥിരീകരിച്ചു. രാജസ്ഥാനിലെ യുവതിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സന്ധിവേദന, കണ്ണുകളിലെ ചുവപ്പ്, തളര്‍ച്ച ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയിലാണ് വൈറസ്ബാധ കണ്ടെത്തിയത്. യുവതിയുടെ രക്തസാംപിളുകള്‍ പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ അയച്ചു നടത്തിയ പരിശോധനയിലാണ് സിക വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാജസ്ഥാനില്‍ ആദ്യമായാണ് സിക റിപോര്‍ട്ട് ചെയ്യുന്നത്. സിക വൈറസ് കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ അഹ്മദാബാദിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം യുവതിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍, പരിശോധനാ ഫലം പുറത്തുവന്നതോടെ യുവതിയെ നിരീക്ഷണത്തിലാക്കി.

RELATED STORIES

Share it
Top