രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കണമെന്ന്അലനല്ലൂര്‍: വിവിധ മതവിഭാഗങ്ങളും സമുദായങ്ങളും സഹിഷ്ണതയോടും സൗഹാര്‍ദത്തോടെയും കഴിഞ്ഞുകൂടുന്ന രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭാഗീയത സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണം നടത്താനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് വിസ്ഡം സൗഹാര്‍ദ്ദ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ വര്‍ഗീയവും സാമുദായികവുമായി ചേരിതിരിക്കാനുള്ള ചില ശക്തികളുടെ ശ്രമം അപകടകരവും കേരളത്തിലെ പൊതുസമൂഹത്തിന്റെ ഐക്യമനസിനോടുള്ള യുദ്ധ പ്രഖ്യാപനവുമാണ്. സമൂഹത്തില്‍ തീവ്രവാദവും വിഭാഗിയതയും വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ക്ഷുദ്ര ശക്തികളെ തിരിച്ചറിയണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ കീഴില്‍ മുജാഹിദ് ദഅ്‌വ സമിതി, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം അലനല്ലൂര്‍ മേഖലാ സമിതികള്‍ സംയുക്തമായി ക്വുര്‍ആന്‍; പ്രകാശമാണ്, പ്രതീക്ഷയും എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ദൈ്വമാസ മുജാഹിദ് ദഅ്‌വ കാമ്പയ്‌നിന്റെ ഭാഗമായാണ് സൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചത്.വൈകുന്നേരം ഏഴ് മണി മുതല്‍ അലനല്ലൂര്‍ ചുണ്ടോട്ടുകുന്ന് സെന്ററില്‍ നടന്ന പരിപാടിയില്‍ മുജാഹിദ് ദഅ്‌വ സമിതി അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് പി.കെ. അബ്ദുല്‍ ജലീല്‍ അദ്ധ്യക്ഷത വഹി—ച്ചു. ഐ.എസ്.എം അലനല്ലൂര്‍ മേഖല പ്രസിഡന്റ് ടി.കെ. ത്വല്‍ഹത്ത് സ്വലാഹി സമ്മേളനം ഉദ്ഘാടനം ചെയ്തു.  പട്ടളൂര്‍ ദാമോദരന്‍ നമ്പൂതിരി, ഫാദര്‍ ജസ്റ്റിന്‍ കോലംകണ്ണി, സജ്ജാദ് ബിന്‍ അബ്ദു റസാഖ് എന്നിവര്‍ പ്രസംഗിച്ചു. വി.പി. ബഷീര്‍ സ്വാഗതവും പി എ ശറഫുദ്ദീന്‍ ശറഫി നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top