രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതി: യൂത്ത് ലീഗ്‌

കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടടുക്കുമ്പോള്‍ രാജ്യത്ത് ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രണ്ട് തരം നീതിയാണ് നടപ്പിലാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിങ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിക്കുന്നവരിലേറെയും മുസ്‌ലിം ചെറുപ്പക്കാരാണ്. നിസാര കുറ്റകൃത്യങ്ങളുടെ പേരില്‍ പിടികൂടുന്ന ചെറുപ്പക്കാരെ യുഎപിഎ പോലെയുള്ള കരിനിയമങ്ങള്‍ ചുമത്തി അനന്തകാലത്തേക്ക് ജയിലിലടക്കുകയാണ്. മറുഭാഗത്ത് ആള്‍ക്കൂട്ട, പശു ഭീകരതയുടെ ഇരകളായി കൊല്ലപ്പെടുന്നവര്‍ക്ക് സാമാന്യ നീതി പോലും നിഷേധിക്കപ്പെടുന്നു. ഇടതുപക്ഷം നിയന്ത്രിക്കുന്ന കേരള പോലിസ് പോലും ഈ ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്നതിന് ഉദാഹരണമാണ് എം എം അക്ബറിനെതിരായ കേരള പോലിസ് നീക്കം സൂചിപ്പിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ യൂത്ത് ലീഗ് പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ദേശിയ ഖജാഞ്ചി മുഹമ്മദ് യൂനുസ്, സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി കെ ഫൈസല്‍ ബാബു, സെക്രട്ടറി ഉമര്‍ ഇനാംദാര്‍, സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top