രാജ്യത്ത് മൊബൈല്‍ വരിക്കാര്‍ 934.58 ദശലക്ഷമായി : സിഒഎഐകൊച്ചി:  ഏപ്രിലില്‍ ടെലികോം വ്യവസായം 2. 8 ദശലക്ഷം പുതിയ വരിക്കാരെ കൂടി കൂട്ടിച്ചേര്‍ത്തതോടെ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം  934. 58 ദശലക്ഷമായി വര്‍ധിച്ചുവെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) അറിയിച്ചു. യുപി ഈസ്റ്റാണ് ഏപ്രിലില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുമായി മുന്നില്‍ നില്‍ക്കുന്നത്. വരിക്കാരുടെ എണ്ണം 82.47 ദശലക്ഷം. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 78.78 ദശലക്ഷം വരിക്കാരുണ്ട്..  ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുക്കിലും മൂലയിലും  എത്തിക്കുവാന്‍  വ്യവസായം പ്രതിജ്ഞാബദ്ധമാണെന്നും അതുവഴി എല്ലാവര്‍ക്കും പുതിയ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ഫലം ലഭിക്കുണെന്നും  ടെലികമ്യൂണിക്കേഷന്‍ വ്യവസായം രാജന്‍ എസ് മാത്യൂസ് പറഞ്ഞു

RELATED STORIES

Share it
Top