രാജ്യത്ത് നീതി നടപ്പാക്കാന്‍ നേരിടുന്നത് വലിയ പ്രതിസന്ധി: ജസ്റ്റിസ് കെമാല്‍ പാഷ
kasim kzm2018-03-11T08:01:06+05:30
അടിമാലി: രാജ്യത്ത് നീതി നടപ്പാക്കുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. രാജ്യത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറാണ് അഴിമതി. അഴിമതി കാണിക്കുന്ന ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ വകുപ്പുകള്‍ക്കാകെ ചീത്തപ്പേരുണ്ടാക്കുകയാണെന്നും കെമാല്‍ പാഷ പറഞ്ഞു.
ദേവികുളം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ അടിമാലിയില്‍ സംഘടിപ്പിച്ച സൗജന്യ നിയമസഹായ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.