രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അവാര്‍ഡ് പിണറായി വിജയന്

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്‍ശന്‍ അന്തര്‍ ദേശീയ പുരസ്‌കാരം തിബത്ത് ആത്മീയ ആചാര്യന്‍ ദലൈലാമയ്ക്കു സമ്മാനിക്കും. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ് മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്, മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ശ്രീശ്രീ രവിശങ്കര്‍, ലക്ഷ്മിക്കുട്ടിയമ്മ, ഡോ. ടി കെ ജയകുമാര്‍, എം എ യുസഫലി, ബി ആര്‍ ഷെട്ടി, ബി ഗോവിന്ദന്‍, ജോസഫ് പുലിക്കുന്നേല്‍ (മരണാനന്തര പുരസ്‌കാരം) എന്നിവരും വിവിധ മേഖലകളില്‍ അവര്‍ഡിന് അര്‍ഹരായി. പുരസ്‌കാരങ്ങള്‍ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേരുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.

RELATED STORIES

Share it
Top