രാജ്യത്തെ നിയമവാഴ്ച യെ ചവിട്ടിത്താഴ്ത്തുന്നവരെയും അവഹേളിക്കുന്നവരെയും ഒറ്റപ്പെടുത്തണം

ബായാര്‍: രാജ്യത്തെ നിയമവാഴ്ചകളെ ചവിട്ടിത്താഴ്ത്തുന്നവരേയും അവഹേളിക്കുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചി ക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ പറഞ്ഞു. ബായാര്‍ സ്വലാത്ത് മജ്‌ലിസിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബായാര്‍ അബ്ദുല്ല മുസ്്‌ല്യാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ ബാഖവി ഇരിമ്പുഴി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, മാനുപ്പ ഹാജി വൈലത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, സിദ്ദീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, സിദ്ദീഖ് ലത്തീഫി ചിപ്പാര്‍, സാദിഖ് ആവളം, നിയാസ് സഖാഫി ആനക്കല്‍, എം പി മുഹമ്മദ്, അബ്ദുര്‍റസാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top