രാജ്യത്തിന്റെ യഥാര്‍ത്ഥ വികസനം രോഗമില്ലാത്ത സമൂഹമാണെന്ന് കലക്ടര്‍

കളമശ്ശേരി: രാജ്യത്തിന്റെ യഥാര്‍ത്ഥ വികസനം രോഗമില്ലാത്തസമുഹമാണെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.
കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കളമശ്ശേരി നഗരസഭ പ്രദേശത്തെ ആശ വര്‍ക്കര്‍മാര്‍ക്കുള്ള ക്യാന്‍സര്‍ സര്‍വ്വേക്കുള്ള പരിശീലന ക്യാംപ് പത്തടിപാലം പിഡബഌുഡി റസ്റ്റ് ഹൗസില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍. ആശുപത്രികളെ കൊണ്ട് മാത്രം രോഗം നിയന്ത്രിക്കാന്‍ കഴിയില്ല അതിന് തദ്ദേശസ്വയംഭരണ സ്ഥാപനം മുതല്‍ നമ്മുടെ ഭവനം വരെ രോഗം നിയന്ത്രിക്കാനുള്ള കരുതലും, നടപടിയും വേണമെന്ന് കലക്ടര്‍ പറഞ്ഞു.
കളമശ്ശേരിയിലെ സര്‍വ്വേ കഴിഞ്ഞാല്‍ ഇത് ജില്ല മുഴുവന്‍ വ്യാപിപ്പിക്കുവാന്‍  നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ക്യാംപില്‍ സിസിആര്‍സി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി ജി ബാലഗോപാല്‍ കാന്‍സര്‍ സര്‍വ്വേയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. ചടങ്ങില്‍ ഡോ: പോള്‍ ജോര്‍ജ്, ഡോ.ഉഷശ്രീ വാര്യര്‍, ഡോ: നീത ശ്രിധരന്‍  വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്തു. സിസിആര്‍സി മെഡിക്കല്‍ സുപ്രണ്ട് ഡോ: പി ജി ബാലഗോപാല്‍,  ഡോ: പ്രേം രവിവര്‍മ്മ  പങ്കെടുത്തു.

RELATED STORIES

Share it
Top