രാജ്യത്തിന്റെ പുരോഗതിക്ക് മുഖ്യ ശത്രുക്കള്‍ സംഘപരിവാര ശക്തികള്‍: കാനം രാജേന്ദ്രന്‍

പേരാമ്പ്ര: നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ മുഖ്യ ശത്രുക്കള്‍ ആര്‍എസ്എസ് -സംഘപരിവാര ശക്തികളാണെന്നും ഇതിനെതിരേ സമൂഹം ഉണരണമെന്നും കാനം രാജേന്ദ്രന്‍. സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിന് വേണ്ടി എം കുമാരന്‍ മാസ്റ്റര്‍, ആവള നാരായണന്‍ എന്നിവരുടെ നാമധേയത്തില്‍ നിര്‍മിച്ച സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലിമെന്റില്‍ പലപ്പോഴും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ബഹളം നടക്കുന്നു. എന്നിട്ട് ഇതിന്റെ പേരില്‍ പാര്‍ലിമെന്റ് പിരിയുന്നു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. ജൂഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നു പോയിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോര്‍പ്പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളപ്പെടുമ്പോ ള്‍ പാവപ്പെട്ടവന്റെ മക്കളുടെ വിദ്യാഭ്യാസത്തിനെടുത്ത ലോണുകള്‍ തിരിച്ചുപിടിക്കാന്‍ ധനകാര്യ സ്ഥാപനങ്ങ ള്‍ മല്‍സരിക്കുകയാണെന്ന് കാനം കുറ്റപ്പെടുത്തി.
ആര്‍ ശശി, എ കെ ചന്ദ്രന്‍ , ടി വി ബാലന്‍, സത്യന്‍ മൊകേരി, അഡ്വ.വസന്തം, ഇ കെ വിജയന്‍, എം നാരായണന്‍, സി എന്‍ ചന്ദ്രന്‍, യൂസഫ് കോറോത്ത് സംബന്ധിച്ചു. ഉദ്ഘാഘാടനത്തോടനുബന്ധിച്ച് ടൗണില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും റാലിയും നടന്നു.

RELATED STORIES

Share it
Top