രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് മുസ് ലിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതെന്ന് ബിജെപി എംഎല്‍എ

ജയ്പൂര്‍: ഹിന്ദുക്കളെ പിന്നിലാക്കി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ് ലിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതെന്ന് ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബന്‍വാരിയുടെ വിദ്വേഷ പരാമര്‍ശം.ജനസംഖ്യയുടെ കാര്യത്തില്‍ ഹിന്ദുക്കളെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ് ലിങ്ങള്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം മുസ് ലിങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ബന്‍വാരി ആരോപിച്ചു. ഹിന്ദുക്കള്‍ ഒന്നോ രണ്ടോ മക്കളില്‍ ഒതുക്കുമ്പോള്‍ മുസ് ലിങ്ങള്‍ 12-14 വരെ മക്കള്‍ക്ക് ജന്മം നല്‍കുന്നു. ഇതോടെ മുസ് ലിങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വളരുന്നു. ഇത് ഹന്ദുക്കള്‍ക്ക് ഭീഷണിയാണ്. രാജ്യത്ത് ഇപ്പോള്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായി മാറിയിരിക്കുന്നു. നിയമനിര്‍മാണം നടത്തുന്നത് മുസ് ലിങ്ങളാണ്-ബന്‍വാരി ആരോപിച്ചു.
പോസ്റ്റ് വിവാദമായെങ്കിലും പിന്‍വലിക്കാന്‍ ബന്‍വാരി തയ്യാറായില്ല. ഏറെ ആലോചിച്ചശേഷമാണ് പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ട് തന്നെ പിന്‍വലിക്കില്ലെന്നും ബന്‍വാരി പറഞ്ഞു.

RELATED STORIES

Share it
Top