രാജ്ഗുരുവിനെ ആര്‍എസ്എസുമായി ബന്ധിപ്പിക്കരുത്: ബന്ധുക്കള്‍

മുംബൈ: സ്വാതന്ത്ര്യ സമര സേനാനിയും രക്തസാക്ഷിയുമായ രാജ്ഗുരുവിന് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് ബന്ധുക്കള്‍. രാജ്ഗുരുവിന് സംഘപരിവാര ബന്ധം ചാര്‍ത്തി ആര്‍എസ്എസ് മുന്‍ പ്രചാരകും മാധ്യമ പ്രവര്‍ത്തകനുമായ നരേന്ദ്രര്‍ സെഗാള്‍ എഴുതിയ പുസ്തകത്തിലെ ആരോപണം നിഷേധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്റെ കൊച്ചുമക്കളായ ഹര്‍ഷവര്‍ധന്‍ രാജ്ഗുരു, സതീഷ് ലാല്‍ എന്നിവര്‍.
ഇത്തരം ബന്ധങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല. അങ്ങിനെ ഒരു ബന്ധമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരനായ തങ്ങളുടെ മുത്തശ്ശന്‍ അതിനെ കുറിച്ച് പങ്കു വയക്കുമായിരുന്നെന്നും ഇരുവരും പൂനെയില്‍ പറഞ്ഞു. രാജ്ഗുരു രാജ്യത്തിന്റെ പോരാളിയാണെന്നും അദ്ദേഹത്തെ പേര് ഒരു സംഘടനയുമായും ചേര്‍ത്തുവയ്ക്കരുതെന്നും ഇരുവരും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top