രാജേന്ദ്രമൈതാനം തുറന്നുകൊടുത്തു

കൊച്ചി: എറണാകുളം രാജേന്ദ്ര മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജിസിഡിഎയുടെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്ഥാപിച്ച മള്‍ട്ടി ലേസര്‍ ഷോയുടെ പേരിലാണ് രാജേന്ദ്ര മൈതാനം നഗരവാസികള്‍ക്ക് അന്യമായത്.
2014ലാണ് ലേസര്‍ ഷോ സംവിധാനത്തിന്റെ  നിര്‍മാണത്തിനായി  രാജേന്ദ്ര മൈതാനം ആദ്യമടച്ചത്. 2016 വരെ നിര്‍മാണത്തിനായും കഴിഞ്ഞ വര്‍ഷം പൂര്‍ണമായും പ്രവേശനം നിഷേധിച്ചു.
മൈതാനത്തിന്റെ ഭംഗി പൂര്‍ണമായും ചോര്‍ത്തിക്കളഞ്ഞ ലേസര്‍ ഷോ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലക്ഷകണക്കിന് രൂപ മുടക്കി നിര്‍മിച്ച ലേസര്‍ സംവിധാനം ജിസിഡിഎയ്ക്കും കാര്യമായ ഗുണം നല്‍കിയില്ലെന്ന് മാത്രമല്ല ഖജനാവിന് നഷ്ടം മാത്രം സമ്മാനിക്കുകയും ചെയ്തു.  ഒടുവില്‍ നാളുകള്‍ക്ക് ശേഷം പുതുവല്‍സര സമ്മാനമായാണ് ജനങ്ങള്‍ക്ക് വീണ്ടും മൈതാനത്തിന്റെ ഭംഗി ആസ്വദിക്കുവാനും വിശ്രമിക്കുവാനും ജിസിഡിഎ അവസരമൊരുക്കിയത്.
പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായി മൈതാനം അലങ്കരിച്ചിരുന്നു. കൊച്ചിയുടെ ചരിത്രത്തിലെ പല നിര്‍ണായക സംഭവങ്ങള്‍ക്കും വേദിയായ രാജേന്ദ്ര മൈതാനം വീണ്ടും നഗരവാസികളെ സ്വാഗതം ചെയ്യുകയാണ്.

RELATED STORIES

Share it
Top