രാജീവ് മേമുണ്ടയുടെ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചനം യാഥാര്‍ഥ്യമായി

കോഴിക്കോട്: മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചനം യാഥാര്‍ഥ്യമായി.  വിജയികളായി ഫ്രാ ന്‍സ്, ഫെനല്‍ ടീമായി ക്രൊയേഷ്യ, ഫ്രാന്‍സ്, ടോപ്പ് സ്—കോറര്‍ എന്നിവരുടെ പേരാണ് പെട്ടിയില്‍ സൂക്ഷിച്ച കടലാസില്‍ എഴുതിയിരുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോബി, എല്‍ഐസി ഹെല്‍ത്ത് മാനേജര്‍ പ്രേംകുമാര്‍, മധു എന്നിവരാണ് പ്രവചന ലെറ്റര്‍ തുറന്നത്. കഴിഞ്ഞ 9ന് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ രാജീവ് ലോകകപ്പ് ഫുട്—ബോള്‍ വിജയികളെ പ്രവചിച്ചത്.
പെട്ടിയുടെ താക്കോല്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു സൂക്ഷിച്ചിരുന്നത്. ഫൈനല്‍ കഴിഞ്ഞതോടെയാണ് ഇന്നലെ പ്രസ്‌ക്ലബ്ബില്‍ വച്ച് പെട്ടിതുറന്നതും ഫലപ്രവചനം കൃത്യമാണന്ന് സ്ഥിരീകരിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ശ്രദ്ധേയനായ മാന്ത്രികന്‍ കൂടിയാണ് രാജീവ്. മാന്ത്രിക പ്രതിഭ പുരസ്—കാരത്തിനും അര്‍ഹനായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവല്‍ക്കരണ മാജിക് ഷോകളും ലഹരി വിരുദ്ധ മാജിക്ക് ഷോകളും ഇദ്ദേഹം നടത്തി വരുന്നുണ്ട്.

RELATED STORIES

Share it
Top