രാജീവ് ഭവന് നേരെ ആക്രമണം

എടക്കാട് : കടമ്പൂര്‍ ഹൈസ്‌കൂളിന് സമീപത്തെ രാജീവ് ഭവന് നേരെ വ്യാപക ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സമീപമുള്ള മഠപ്പുരയില്‍ ഉത്സവം കണ്ട് മടങ്ങവേയാണ് ഒരു സംഘമാളുകള്‍ അക്രമമഴിച്ച് വിട്ടത്.ജനല്‍ ചില്ലുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ പൂര്‍ണ്ണമായി അടിച്ച് തകര്‍ക്കുകയും കൊടിതോരണങ്ങള്‍ ഉള്‍പെടെ നശിപ്പിക്കുകയും ചെയ്തു.രണ്ടാം തവണയാണ് രാജീവ്ഭവന് നേരെ അക്രമണം ഉണ്ടാവുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മഹാത്മാഗാന്ധി ഉള്‍പെടെയുള്ള ദേശീയ നേതാക്കന്‍മാരുടെ ഫോട്ടോകളും തല്ലിതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ അക്രമം അഴിച്ച് വിട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോക്കി നില്‍ക്കാന്‍ ആവില്ലെന്ന് കടമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിറഡ് കെവി ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top