രാജീവ് ഗാന്ധി വധം : മുരുകന്റെ ഹരജി മാറ്റിവച്ചുചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി ശ്രീഹരന്‍ എന്ന മുരുകന്‍ തന്റെ അമ്മയെ ജയിലില്‍ കാണാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുന്നത് മദ്രാസ് ഹൈക്കോടതി മാറ്റി.ശ്രീലങ്കയില്‍ നിന്നെത്തിയ അമ്മയെ ഈ മാസം 22നും 27നുമിടയില്‍ കാണാന്‍ അനുമതി നല്‍കണമെന്നാണ് മുരുകന്‍ ആവശ്യപ്പെട്ടത്. ഹരജി വേനല്‍ക്കാല അവധിക്കു ശേഷം പരിഗണിക്കാനാണ് ജസ്റ്റിസുമാരായ ആര്‍ മഹാദേവന്‍, എം ഗോവിന്ദരാജ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തീരുമാനിച്ചത്.ജയിലിനകത്ത് സെല്‍ഫോണ്‍ ഉപയോഗിച്ചതിനാല്‍ ഹരജിക്കാരന് അനുമതി നല്‍കാനാവില്ലെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗോവിന്ദരാജ് വാദിച്ചു.തന്റെ ദുഷ്്‌പെരുമാറ്റത്തിന് ശിക്ഷയായി, ഭാര്യയും കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ഭാര്യ നളിനിയെ  കാണാനുള്ള അനുമതി പോലും വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പിന്‍വലിച്ചതായി മുരുകന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീലങ്കയില്‍ നിന്നെത്തിയ മുരുകനെ ഏപ്രില്‍ 11നും 18നുമിടയില്‍ കാണാന്‍ പ്രായമായ അമ്മ എത്തിയെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല. മുരുകന്റെ അമ്മയുടെ വിസാ കാലാവധി ഈ മാസമൊടുവില്‍ തീരുകയാണ്.

RELATED STORIES

Share it
Top