രാജീവ്ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കുന്നത് ആപല്‍ക്കരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കേന്ദ്

രംന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിലുള്‍പ്പെട്ട വിദേശ പൗരന്‍മാരെ ജയില്‍മോചിതരാക്കുന്നത് ആപല്‍ക്കരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വധിച്ചതുപോലുള്ള കേസിലെ കുറ്റവാളികളെ പുറത്തുവിടുന്നത് അന്താരാഷ്ട്ര തലത്തിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാരിന് അയച്ച കത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേസിലെ പ്രതികളായ മുരുകന്‍, പേരറിവാളന്‍, സെന്തില്‍രാജ്, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവി ചന്ദ്രന്‍, നളിനി എന്നിവര്‍ 20 വര്‍ഷത്തിലധികമായി ജയിലിലാണ്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ രാഷ്ട്രപതി തള്ളിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചത്.

RELATED STORIES

Share it
Top