രാജിവയ്ക്കില്ലെന്നു സുമ;അവിശ്വാസപ്രമേയം അവതരിപ്പിക്കും


ജൊഹാനസ്ബര്‍ഗ്: താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഉടന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ. 48 മണിക്കൂറിനകം രാജിവയ്ക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ സുമയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
എന്തിനാണ് താന്‍ രാജിവയ്ക്കുന്നതെന്നു വ്യക്തമാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എസ്എബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജിവയ്ക്കാന്‍ മൂന്നു മാസം അനുവദിക്കണമെന്ന സുമയുടെ ആവശ്യം നേരത്തേ പാര്‍ട്ടി തള്ളിയിരുന്നു. രാജിവയ്ക്കാന്‍ ബുധനാഴ്ച വരെയായിരുന്നു സുമയ്ക്ക് പാര്‍ട്ടി അനുവദിച്ച സമയം. അതിനിടെ, രാജി വച്ചിട്ടില്ലെങ്കില്‍ വ്യാഴാഴ്ച അദ്ദേഹത്തിനെതിരായ അവിശ്വാസപ്രമേയം പരിഗണിക്കുമെന്നും പാര്‍ട്ടി ചീഫ് വിപ്പ് ജാക്‌സണ്‍ എംതെംബു അറിയിച്ചിരുന്നു.




RELATED STORIES

Share it
Top