രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് എസ്ഡിപിഐ

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള എട്ടു സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക എസ്ഡിപിഐ പ്രഖ്യാപിച്ചു. മുസ്്‌ലിം ആധിപത്യ മേഖലകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ആള്‍ ഇന്ത്യ വ്യക്തി നിയമ ബോര്‍ഡ് അംഗമായ യാസ്മീന്‍ ഫാറൂഖി, ഹവ്വാ മഹല്‍ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കും.
സാമൂഹിക പ്രവര്‍ത്തക മെഹറുന്നിസ ഖാന്‍, ആദര്‍ശ് നിയമസഭാ സീറ്റില്‍ നിന്നും മല്‍സരിക്കും. രണ്ടു മുസ്്‌ലിം ആധിപത്യമുള്ള മണ്ഡലങ്ങളാണിത്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെയും ബിജെപിയെയും മടുത്തിരിക്കുന്നു. വികസനത്തിലൂന്നിയ ബദല്‍ രാഷ്ട്രീയത്തിനായാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് യാസ്മിന്‍ വ്യക്തമാക്കി. എസ്ഡിപിഐ ദേശീയ സെക്രട്ടറി മുഹമ്മദ് ഷാഫി വടക്കന്‍കോട്ട മണ്ഡലത്തെ പ്രതിനിധീകരിച്ച് മല്‍സരിക്കും. 27 നിയമസഭാ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്ന എസ്ഡിപിഐ ബാക്കിയുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നറിയിച്ചു. പാര്‍ട്ടി പുതിയതാണെങ്കിലും മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സംസ്ഥാനത്തു നിന്നു തന്നെയുള്ളവരാണെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ റിസ്‌വാന്‍ ഖാന്‍ പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികളുമായി സീറ്റ് അടിസ്ഥാനത്തില്‍ സഖ്യത്തിന് തയ്യാറാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ മതേതര പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും ഖാന്‍ പറഞ്ഞു.

RELATED STORIES

Share it
Top