രാജസ്ഥാന്‍ കൊല: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

പുത്തനത്താണി: രാജസ്ഥാനില്‍ അഫറാസുല്‍ ഖാനെന്ന യുവാവിനെ ആര്‍എസ്എസ് സംഘം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പുത്തനത്താണിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ പി അബ്ദുല്‍ കരീം, പി എ ശംസുദ്ദീന്‍, മുബാറക് പുത്തനത്താണി, പി പി ഇബ്രാഹീം കുട്ടി, ഹസ്സന്‍ മാറാക്കര നേതൃത്വം നല്‍കി.പരപ്പനങ്ങാടി: രാജസ്ഥാനില്‍ അഫറാസുല്‍ ഖാനെ ആര്‍എസ്എസ് സംഘം ക്രൂരമായി കൊലപെടുത്തിയ സംഭവത്തില്‍ പരപ്പനങ്ങാടിയില്‍ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി.  മണ്ഡലം സെക്രട്ടറി വി ഹമീദ്  കെ സിദ്ദീഖ്, യാസര്‍ അറഫാത്ത്, സി നൗഫല്‍ നേതൃത്വം നല്‍കി. ചെമ്മാട് നടന്ന പ്രതിഷേധ പ്രകടനത്തിന് മുന്‍സിപ്പല്‍ ഭാരവാഹികളായ ജലീല്‍  സി ഉസൈന്‍, ജാഫര്‍ നേതൃത്വം നല്‍കി. എടരിക്കോട് നടന്ന പ്രകടനത്തിന്  റഫീഖ്, സി പി ജവാദ്,ഹിദായത്ത്, ലത്തീഫ് നേതൃത്വം നല്‍കി .എടപ്പാള്‍: രാജസ്ഥാനില്‍ യുവാവിനെ ചുട്ടുകൊന്ന സംഘപരിവാര നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ എടപ്പാളില്‍ പ്രകടനം നടത്തി. ഹംസ വട്ടംകുളം, മുസ്തഫ തങ്ങള്‍, മുഹമ്മദ്കുട്ടി നേതൃത്വം നല്‍കി. തിരുനാവായ: രാജസ്ഥാനിലെ വര്‍ഗീയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുനാവായ പഞ്ചായത്ത് കമ്മറ്റി പട്ടര്‍നടക്കാവില്‍ പ്രകടനം നടത്തി. ബീരാന്‍ കുട്ടി ഹാജി, വൈരംങ്കോട് കരീം, കൈത്തക്കര അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top