രാജസ്ഥാനില്‍ 22 പേര്‍ക്ക് സിക വൈറസ് ബാധ

ജയ്പൂര്‍: രാജസ്ഥാനില്‍ 22 പേര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. സിക സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വൈറസ് ബാധയില്‍ സംസ്ഥാന ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫിസ് റിപോര്‍ട്ട് തേടി.
ഏഴംഗ കേന്ദ്ര ഉന്നതാധികാരസംഘം ജയ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ ഓഫിസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. വിശദ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 22 പേരുടെ പരിശോധനകള്‍ സിക പോസിറ്റീവ് ആണെന്നും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഡെങ്കി പോലെയുള്ള മറ്റ് വൈറസ് രോഗങ്ങള്‍ക്ക് സമാനമായ ലക്ഷണമാണ് സികയ്ക്കും ഉണ്ടാവുക.

RELATED STORIES

Share it
Top