രാജസ്ഥാനില്‍ സംഘര്‍ഷം; നാലുപേര്‍ മരിച്ചു

ധോല്‍പൂര്‍: രാജസ്ഥാനില്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്കു പരിക്ക്. പതിതാം കുശ്‌വന്ത് (40), റാം സ്വരൂപ് (60), വിക്രം സിങ് (32), ദീപു (22) എന്നിവരാണു കൊല്ലപ്പെട്ടത്. ധോല്‍പൂരിലെ ബില്‍ഗാവന്‍ ഗ്രാമത്തിലാണു സംഭവം. റാംരഥന്‍ കുശ്‌വന്തിന്റെയും അമര്‍സിങ് കുശ്്‌വന്തിന്റെയും കുടുംബാംഗങ്ങള്‍ തമ്മില്‍ കോടതി സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിലാണ് വെടിവയ്പ് നടന്നതെന്ന് പോലിസ് സൂപ്രണ്ട് ദുഷ്ട്ദമാന്‍ സിങ് പറഞ്ഞു.
ളൂരു ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഇവര്‍ക്ക് ജൂലൈ 30ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ ഹാജരായില്ല.

RELATED STORIES

Share it
Top