രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റ്: 27 മരണം;നൂറിലധികം പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 27 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആല്‍വാര്‍, ജോധ്പുര്‍, ഭരത്പുര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ അര്‍ധരാത്രിയോടെയാണ് പൊടിക്കാറ്റ് വീശിയത്. മരങ്ങള്‍ കടപുഴകി വീണതും പൊട്ടി വീണ വൈദ്യുതി കമ്പികളില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങള്‍ സംഭവിച്ചത്. 1000ലേറെ വൈദ്യുതി പോസ്റ്റുകളാണ് വീണത്


.ആള്‍വാര്‍ നഗരം പൂര്‍ണമായും ഇരുട്ടിലായി. പലയിടത്തും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ഭരത്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 11 പേര്‍ മരിച്ചു.

RELATED STORIES

Share it
Top