രാജസ്ഥാനില്‍ രണ്ട് ദലിതുകളെ തല്ലിക്കൊന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ടിടങ്ങളിലായി കൗമാരക്കാരനടക്കം രണ്ടു ദലിതുകളെ തല്ലിക്കൊന്നു. ഭരത്പൂര്‍, ആള്‍വാര്‍ ജില്ലകളിലാണ് സംഭവം. ഭരത്പൂരില്‍ ദലിത് തൊഴിലാളിയായ ജസ്വന്ത് ജാതവിനെ (26)യാണ് മൂന്നോ നാലോ പേരടങ്ങുന്ന സംഘം മര്‍ദിച്ചുകൊന്നത്. അദ്ദേഹത്തിന്റെ ഓലമേഞ്ഞ വീട് അക്രമികള്‍ കത്തിക്കുകയും ചെയ്തു.
ആള്‍വാറില്‍ ഹോളി ആഘോഷത്തിനിടെ രണ്ടു വിഭാഗം ആളുകള്‍ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് നീരജ് യാദവ് (16) മരിച്ചത്. മറ്റു സമുദായത്തിലെ അംഗങ്ങള്‍ക്കൊപ്പം ജാദവ് ഹോളി ആഘോഷിക്കുമ്പോഴാണ് സംഘര്‍ഷം രൂപംകൊണ്ടത്.
ജാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികളെ പോലിസ് അന്വേഷിച്ചുവരികയാണ്.

RELATED STORIES

Share it
Top