രാജസ്ഥാനില്‍ ബിജെപി എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ മുതിര്‍ന്ന ബിജെപി എംഎല്‍എ ഗനശ്യാം തിവാരി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് തിവാരിയുടെ രാജി. മുഖ്യമന്ത്രി വസുന്ധര രാജയുടെ നേതൃത്ത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. എന്നാല്‍ വസുന്ധര രാജയെ ചോദ്യം ചെയ്യാന്‍ ദേശീയ നേതൃത്വത്തിന് ആവുന്നില്ലെന്നു തിവാരി ആരോപിച്ചു. ബിജെപി ഭരണത്തിന് കീഴില്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ തിവാരി വ്യക്തമാക്കി.
ഭാരത് വാഹിനി പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിയുമായി മുന്നോട്ട് പോവും. വരുന്ന തിരഞ്ഞെടുപ്പില്‍ 200 സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിക്കും. സംഗാനര്‍ മണ്ഡലത്തില്‍ നിന്നു താന്‍ മല്‍സരിക്കുമെന്നും തിവാരി വ്യക്തമാക്കി.

RELATED STORIES

Share it
Top