രാജസ്ഥാനില്‍ ബിജെപിക്ക് ചരിത്രതോല്‍വി: മുന്‍ നേതാവ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്ന് ബിജെപി മുന്‍ നേതാവ് ഘന്‍ശ്യാം തിവാരി. രാജസ്ഥാനിലെ ഉന്നത ജാതിക്കാരെ ചതിച്ചത് ബിജെപിയുടെ വോട്ടുബാങ്കിനെ ബാധിച്ചിട്ടുണ്ടെന്നും തിവാരി പറഞ്ഞു. ഭാരത് വാഹിനി പാര്‍ട്ടി (ബിവിപി) പ്രസിഡന്റ് കൂടിയാണ് തിവാരി. ഡിസംബര്‍ 7നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
ഉന്നത ജാതിക്കാരായ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയെന്നും തിവാരി പറയുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ 200 മണ്ഡലങ്ങളിലും ബിവിപി മല്‍സരിക്കും.
തങ്ങളുടെ പിന്തുണയില്ലാതെ രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന സ്ഥിതി വരുമെന്നും മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി തങ്ങള്‍ മാറുമെന്നും തിവാരി അവകാശപ്പെട്ടു.

RELATED STORIES

Share it
Top