രാജസ്ഥാനില്‍ പശുമൂത്രത്തിന് പാലിനേക്കാള്‍ വിലപശുവിന്റെ മൂത്രത്തിന് പാലിനേക്കാള്‍ വില. രാജസ്ഥാനിലെ സ്ഥിതിയാണിത്. ഒരു ലിറ്റര്‍ ഗോമൂത്രത്തിന് 15 മുതല്‍ 30 വരെ വിലയുള്ളപ്പോള്‍ പശുവിന്‍ പാലിന് ലിറ്ററിന് 22 മുതല്‍ 25 വരെയാണ് വിലയെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മികച്ചയിനം പശുക്കളുടെ മൂത്രത്തിന് പാലിനേക്കാള്‍ വില ലഭിക്കുന്നുണ്ട് എന്നാണ് സ്ഥിതി.
ജൈവ കര്‍ഷകര്‍ കീടനാശിനികള്‍ക്ക് പകരം ഗോമൂത്രം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് മൂത്രത്തിന് ഡിമാന്‍്ഡ് ഏറിയതും വില കൂടിയതും.  ആചാരാനുഷ്ടാനങ്ങള്‍ക്കും മൂത്രം ആവശ്യമാണ്. ഇതിനെല്ലാം പുറമെ ചിലര്‍ ചികില്‍സാ ആവശ്യങ്ങള്‍ക്കും ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്. മൂത്രം വില്‍ക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് വരുമാനത്തില്‍ മുപ്പത് ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉദയ്പൂരിലെ മഹാറാണാ പ്രതാപ് കാര്‍ഷിക-സാങ്കേതികവിദ്യാ സര്‍വകലാശാല  ഓരോ മാസവും 300  മുതല്‍ അഞ്ഞൂറു വരെ ലിറ്റര്‍ മൂത്രം തങ്ങളുടെ ജൈവകൃഷിയിടത്തിലേക്ക് വാങ്ങിക്കുന്നുണ്ട്. 15000 രൂപ മുതല്‍ 20000 രൂപ വരെ ഇതിന് ചിലവ് വരുന്നുണ്ട്.

RELATED STORIES

Share it
Top