രാജവെമ്പാലകളെ പിടികൂടി

തെന്മല: വീടിനു സമീപത്തെ കാട്ടില്‍ നിന്ന് രണ്ട് രജവെമ്പാലകളെ വാവ സുരേഷ് പിടികൂടി. ഇടമണ്‍ 34 സുബിന്‍ ഭവന്‍ സുന്ദരേശന്റെ പുരയിടത്തില്‍ നിന്നാണ് ഏകദേശം എട്ടു വയസ് പ്രായവും പതിനാലടി നീളമുള്ള ആണ്‍ രാജവെമ്പാലയേയും ഒന്‍പത്അടി നീളമുള്ള പെണ്‍ രാജവെമ്പാലയേയും പിടികൂടിയത്.  ആണ്‍ രാജവെമ്പാല പെണ്ണിനെ ഭക്ഷിക്കാന്‍ ശ്രിമിക്കവേയാണ് വാവ സുരേഷ് പിടികൂടിയത്. പൊന്ത കാട്ടില്‍ അസ്വാഭാവിക രീതിയില്‍ പുല്ല് ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഫോറസ്റ്റില്‍ വിവരം അറിയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രാത്രിയോടെ പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.

RELATED STORIES

Share it
Top