രാജന്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിലെ പുത്തന്‍പുര രാജന്റെ ദുരൂഹമരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാജന്റെ മക്കളും, ആക്ഷന്‍ കമ്മറ്റിയും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
2017 ഫെബ്രവരി 22നു പുലര്‍ച്ചെയാണ് മാങ്ങാട്ടിടം പഞ്ചായത്ത് ഓഫിസിന് സമീപത്തെ പുത്തന്‍പുരയില്‍ രാജനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ കിടന്നുറങ്ങിയതായിരുന്നു. ആത്മഹത്യയാണ് മരണകാരണമെന്ന നിഗമനത്തിലാണ് പോലിസ് ആദ്യം എത്തിയിരുന്നത്.
എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു ബോധ്യപ്പെട്ടു. രാജന്റെ മകനും, ഭാര്യയും ഉള്‍പ്പെടെയുള്ളവരെ പോലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. പിന്നീട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ ഒ സിബിയുടെ നേതൃതൃത്തിലാണ് കേസന്വേഷിക്കുക. അടുത്ത ദിവസം തന്നെ കേസ് ഫയല്‍ കൈാറും.

RELATED STORIES

Share it
Top