രാജകുടുംബത്തിന് എതിരേ ജി സുധാകരന്‍

ആലപ്പുഴ: ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മയ്ക്കുമെതിരേ മന്ത്രി ജി സുധാകരന്റെ വിമര്‍ശനം. തിരുവിതാംകൂറില്‍ മഹാറാണിയെന്നൊരു പദവിയില്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നും മന്ത്രി പറഞ്ഞു. ശശികുമാര്‍ വര്‍മ മുന്‍ എസ്എഫ്‌ഐക്കാരനാണ്. പാര്‍ട്ടിയുടെ ഉപ്പുംചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുന്നു. സര്‍ക്കാരിനെതിരേ അസംബന്ധം പറയാന്‍ ആരാണ് അനുമതി നല്‍കിയത് എന്നും മന്ത്രി ചോദിച്ചു. പുറക്കാട് എസ്എന്‍എംഎച്ച്എസ്എസില്‍ മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

RELATED STORIES

Share it
Top