രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

തൃശൂര്‍: തുടി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന സംഗീതസംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് നല്‍കും. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 28ന് വൈകീട്ട് ആറിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് തുടി പ്രസിഡന്റ് അറയ്ക്കല്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അവാര്‍ഡ് സമ്മാനിക്കും. വി ടി മുരളി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി വി ജി ശേഷാദ്രി, രാജേഷ് രാജഗോപാല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top