'രാഗോല്‍സവ് 2016' 19ന് എംഇഎസ് സ്‌കൂളില്‍

ദോഹ: ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രശസ്ത സിനിമാ, സീരിയല്‍ താരങ്ങളും ഗായകരും പങ്കെടുക്കുമെന്ന 'രാഗോല്‍സവ് 2016' 19ന് വൈകീട്ട് 6.30ന് എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത സിനിമാതാരം ഭാമ, കോമഡി താരം ധര്‍മജന്‍ ബോള്‍ഗാട്ടി, മറിമായം താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ക്കൊപ്പം പിന്നണി ഗായകരായ റിമി ടോമി, അഫ്‌സല്‍ എന്നിവരുടെ ഗാനമേളയുമുണ്ടാകും. ഗായകന്‍ ഇസ്മായില്‍ നാദാപുരത്തിന്റെ മാപ്പിളപ്പാട്ടാണു മറ്റൊരു ആകര്‍ഷണമെന്നു സംഘാടകര്‍ അറിയിച്ചു. സ്‌നേഹ, പ്രദീപ് ബാബു, നിയാസ് ബക്കര്‍, മണി ഷൊര്‍ണൂര്‍, ജയദേവന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. 500 മുതല്‍ 30 റിയാല്‍ വരെയാണു ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ടിക്കറ്റ് പ്രകാശനം നിര്‍വഹിച്ചു. ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജനറല്‍ കണ്‍വീനര്‍ കരീം അബ്ദുല്ല, തോമസ് പുളിമൂട്ടില്‍, മൊയ്തീന്‍, മുഹമ്മദ് ഷരീഫ്, ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top