രാഖി സാവന്തിനെതിരേ ജാമ്യമില്ലാ വാറന്റ്‌ലുധിയാന: ഹിന്ദു പുരാണ കൃതിയായ രാമായണം രചിച്ച വാല്മീകി മഹര്‍ഷിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ നടി രാഖി സാവന്തിനെതിരേ ലുധിയാന കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസിന്റെ അടുത്തവാദം ജൂണ്‍ രണ്ടിന് കേള്‍ക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈശവ് ഗുപ്ത തീരുമാനിച്ചിട്ടുണ്ട്.വാല്മീകി മഹര്‍ഷിക്കെതിരേ മോശം പരാമര്‍ശം നടത്തി വാല്മീകി സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് അഭിഭാഷകന്‍ നരിന്ദര്‍ ആദിയയാണ് രാഖിക്കെതിരേ കഴിഞ്ഞവര്‍ഷം ജൂലൈ ഒമ്പതിന് പരാതി നല്‍കിയത്.ഏപ്രില്‍ പത്തിന് തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രാഖി സാവന്ത് കോടതിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മാര്‍ച്ച് ഒമ്പതിന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഖിയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

RELATED STORIES

Share it
Top