രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ല: വീരേന്ദ്രകുമാര്‍കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ എം പി വീരേന്ദ്രകുമാര്‍.ജെഡിയു ദേശീയ അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിതീഷ്‌കുമാര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ജെഡിയു സംസ്ഥാന ഘടകത്തിന്റെ നിലപാടും ഇതുതന്നെയാണ്. ബിജെപി സ്ഥാനാര്‍ഥിയെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് ആദ്യം പ്രതിപക്ഷ സ്ഥാനാര്‍ഥി ആരാണെന്ന് അറിയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

RELATED STORIES

Share it
Top