രാംഗഡ് ആള്‍ക്കൂട്ടക്കൊല: ശിക്ഷിക്കപ്പെട്ട പ്രതി ഷോക്കേറ്റ് മരിച്ചു

രാംഗഡ് (ജാര്‍ഖണ്ഡ്): കാറില്‍ ഗോമാംസം കടത്തുന്നുവെന്ന് സംശയിച്ച് അലിമുദ്ദീന്‍ അന്‍സാരി (40)യെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സിക്കന്തര്‍ റാം ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തായിരുന്നു റാം. രാംഗഡിലെ ചന്തയിലേക്ക് പോവുകയായിരുന്ന റാം വൈദ്യുതി തൂണില്‍ നിന്ന് അറ്റുവീണ കമ്പിയില്‍ ചവിട്ടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ച റാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ സിക്കന്തര്‍ റാം അടക്കം 11 പേരെയാണ് രാംഗഡ് അതിവേഗ കോടതി ശിക്ഷിച്ചിരുന്നത്. 2017 ജൂണ്‍ 29നാണ് രാംഗഡ് പട്ടണത്തിലെ ബസാര്‍തണ്ട് മേഖലയില്‍വച്ച് ഗോരക്ഷാ അക്രമിസംഘം അന്‍സാരിയെ മര്‍ദിച്ചു കൊന്നത്.

RELATED STORIES

Share it
Top