രഹസ്യരേഖ ചോര്‍ച്ച: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് 7 വര്‍ഷം കഠിനതടവ്

ന്യൂഡല്‍ഹി: ഔദ്യോഗികരേഖകള്‍ ചോര്‍ന്ന കേസില്‍ നാവികസേനാ ഉദ്യോഗസ്ഥന് ഏഴു വര്‍ഷം കഠിനതടവ്. നാവികസേനയില്‍ നിന്നു വിരമിച്ച ക്യാപ്റ്റന്‍ സലാം സിങ് റാത്തോഡിനെയാണ് ഡല്‍ഹി കോടതി ശിക്ഷിച്ചത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാവുംവിധം പ്രവര്‍ത്തിച്ച റാത്തോഡ് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിപ്രസ്താവത്തിനിടെ കോടതി വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ റിട്ടയേഡ് കമാന്‍ഡര്‍ ജര്‍ണൈല്‍ സിങ് കല്‍രയെ കോടതി വെറുതെവിട്ടു. 2006ലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാവികസേനയുടെ ഓഫിസില്‍ നിന്നു രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നുവെന്നായിരുന്നു കേസ്.

RELATED STORIES

Share it
Top