രഹസ്യമൊഴി രേഖപ്പെടുത്തി

വൈക്കം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സാക്ഷിയായ ഒരു കന്യാസ്ത്രീയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആന്‍ ടാനിയ അലക്‌സിനു മുന്നിലാണ് സാക്ഷിയായ കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയത്. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കോട്ടയം കോടതികളിലും സാക്ഷികളായ ചില കന്യാസ്ത്രീകളുടെ 164ാം വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സാക്ഷികളായ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയി ല്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സാക്ഷികളായ കന്യാസ്ത്രീകളുടെയും മറ്റും രഹസ്യമൊഴി രേഖപ്പെടുത്തി തുടങ്ങിയത്.

RELATED STORIES

Share it
Top