രസ്‌ക്ലബ് ആക്രമണം: ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

പ്മലപ്പുറം: ജില്ലാ ആസ്ഥാനത്തെ പ്രസ്‌ക്ലബ്ബില്‍ അതിക്രമിച്ചു കയറി മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍. തിരൂരങ്ങാടി പടിഞ്ഞാറേപുരക്കല്‍ നിധീഷി(26)നെയാണ് ഇന്നലെ മലപ്പുറം പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മലപ്പുറം സിഐ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരൂരങ്ങാടിയിലെ വീട്ടില്‍ നിന്നു പിടികൂടിയത്.  ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ മെയ് 3നു രാവിലെ 11.30 ഓടെയാണ് പ്രസ്‌ക്ലബ്ബിലേക്ക് 10ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ (23) ആര്‍എസ്എസ് സംഘം പ്രസ്‌ക്ലബ്ബില്‍ കയറി ആക്രമിക്കുകയായിരുന്നു.

RELATED STORIES

Share it
Top