രവി ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനാക്കണം : കോഹ്‌ലിലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനാക്കണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുംബ്ലെയുടെ കരാര്‍ ചാംപ്യന്‍സ് ട്രോഫിയോടുകൂടി അവസാനിക്കവെ രവി ശാസ്ത്രിയോടുള്ള താല്‍പര്യം കോഹ്‌ലി ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സചിന്‍ ടെന്‍ഡുല്‍ക്കര്‍, വി വി എസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരെ അറിയിച്ചെന്നാണ് വിവരങ്ങളുള്ളത്. രവി ശാസ്ത്രി പരിശീലകനാവാനുള്ള അപേക്ഷ ബിസിസിഐയില്‍ സമര്‍പ്പിച്ചെന്നും അഭിമുഖത്തിന് അദ്ദേഹമുണ്ടാകുമെന്നാണ് സൂചന. സചിനും ഗാംഗുലിയും ലക്ഷമണും അടങ്ങുന്ന ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക.

RELATED STORIES

Share it
Top