രമേശ് ചെന്നിത്തല മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: എലിപ്പനിക്കും മറ്റു സാംക്രമിക രോഗങ്ങള്‍ക്കുമുള്ള പ്രതിരോധ മരുന്നുകള്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കത്ത് നല്‍കി. പ്രളയത്തിനു ശേഷം സംസ്ഥാനത്തെ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ല. യാതൊരു ഏകോപന പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ നടക്കുന്നുമില്ല. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ അരോഗ്യ വകുപ്പ് വിതരണം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top