രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

[caption id="attachment_222979" align="aligncenter" width="560"] അനിമോന്‍           ദര്‍ശന്‍          ആദര്‍ശ്‌ [/caption]

കൊല്ലം: രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യചെയ്തു. അനിമോന്‍(38) ആണ് തന്റെ അഞ്ച് വയസുള്ള മകന്‍ ആദര്‍ശ്, രണ്ട് വയസുകാരന്‍ ദര്‍ശന്‍ എന്നിവരെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കൊല്ലം കാവനാട് അരവിള പള്ളിക്ക് സമീപമാണ് സംഭവം. ഇയാള്‍ മാനസിക രോഗിയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുറച്ചുനാള്‍ തൊടുപുഴ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. രാവിലെ പള്ളിയില്‍ പോയ ഭാര്യ തിരികെയെത്തിപ്പോള്‍ വീടിന്റെ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിളിച്ചിട്ടും തുറക്കാതായതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് അടുക്കളമുറിയില്‍ അനിമോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ കുഞ്ഞുങ്ങളുടെ മൃതദേഹവും കണ്ടെത്തി.

RELATED STORIES

Share it
Top