രണ്ട് കിലോ കഞ്ചാവുമായിപിടിയില്‍

കോതമംഗലം: രണ്ട് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കോഴിപ്പിള്ളി കവലയ്ക്ക് സമീപം രണ്ട് കിലോ കഞ്ചാവുമായി ലക്ഷ്മണ്‍ (28) നെയാണ് ഇന്നലെ കോതമംഗലം പോലിസ് പിടികൂടിയത്. ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാളെന്ന് പോലിസ് പറഞ്ഞു. വളരെക്കാലം തമിഴ്‌നാട്ടില്‍ താമസിച്ചിരുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ് എസ്‌ഐ ബേസില്‍ തോമസ്, എഎസ്‌ഐ കൃഷ്ണലാല്‍, സി പിഒമാരായ സലിം, രഘു, സിവില്‍ ഓഫിസര്‍മാരായ ജോബി, നൗഷാദ്, ജീമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top