രണ്ടു വര്‍ഷത്തേക്ക് റാമോസിനെ വിലക്കണമെന്ന് മറഡോണ

മോസ്‌കോ: ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിനെ റയല്‍ ഡിഫന്‍ഡര്‍ റാമോസ് മനഃപൂര്‍വം ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്ന് ഇതിഹാസ താരം മറഡോണ. റാമോസിനെ രണ്ടു വര്‍ഷത്തേക്കെങ്കിലും ഫുട്‌ബോളില്‍ നിന്നു വിലക്കണമായിരുന്നുവെന്നും താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മനഃപൂര്‍വം റാമോസ് ചെയ്ത കാര്യമാണത്. റയല്‍ മാഡ്രിഡ് താരമായതുകൊണ്ട് മാത്രമാണ് റാമോസിനെതിരേ യുവേഫ ഒരു നടപടിയും കൈക്കൊള്ളാതിരുന്നത്. ബാഴ്‌സലോണ താരമായിരുന്നുവെങ്കില്‍ റാമോസിന് വിലക്ക് കിട്ടിയേനെ.
മിന്നും ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റാമോസ് സലാഹിനെ ഫൗള്‍ ചെയ്തത്. 30 മിനിറ്റ് മാത്രമാണ് അന്നു സലാഹിനു കളിക്കാനായത്. തുടര്‍ന്ന് ലോകകപ്പില്‍ ഈജിപ്ഷ്യന്‍ നിരയില്‍ സലാഹ് കളിച്ചിരുന്നുവെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിരുന്നില്ല. ആദ്യ റൗണ്ടില്‍ തന്നെ ഈജിപ്ത് പുറത്തായെങ്കിലും രണ്ടു ഗോളുകള്‍ സലാഹ് തന്റെ പേരില്‍ കുറിച്ചിരുന്നു.

RELATED STORIES

Share it
Top