രണ്ടു വര്‍ഷം മുമ്പ് നിഷേധിച്ച അനുമതി ഇപ്പോള്‍ നല്‍കിയത്

അഴിമതി: ചെന്നിത്തലതിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറിക്ക് അനുമതി നിഷേധിച്ച അതേ എക്സൈസ് മന്ത്രി തന്നെ അതേ സ്ഥാപനത്തിന്, അതേ സ്ഥലത്ത്, അതേ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറിക്ക് ഇപ്പോള്‍ അനുമതി നല്‍കിയത് അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ മന്ത്രി തന്നെ ഇങ്ങനെ രണ്ടു വിധത്തില്‍ ഉത്തരവിടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ അദ്യത്തെ സംഭവമാണ്. എന്താണ് എക്സൈസ് മന്ത്രിക്ക് സംഭവിച്ചിരിക്കുന്നതെന്നു ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണെന്ന് തെളിയിക്കുന്ന രേഖകളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നിയമനടപടികള്‍ക്ക് വിധേയരാവണം. ഗവര്‍ണര്‍ക്ക് താന്‍ മൂന്ന് കത്തുകള്‍ കൊടുത്തിട്ടുണ്ട്. നിയമനടപടികള്‍ സ്വീകരിക്കാനുള്ള അനുമതി വൈകാതെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും വിശ്വാസികളെ വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു.വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് സായാഹ്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേക്കോട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top