രണ്ടു ലക്ഷം ഡോസ് പാസ്‌ച്ചോറല്ല വാക്‌സിനുകള്‍ ലഭ്യമാക്കി

ആലപ്പുഴ: ജില്ലയിലെ അപ്പര്‍ കുട്ടനാട് ഭാഗങ്ങളില്‍ പാസ്‌ച്ചോറല്ല രോഗംബാധിച്ച് താറാവുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരിക്കുന്നതിനുമുളള മുന്‍കരുതലുകള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ജില്ലയില്‍ എത്തിച്ച രണ്ടു ലക്ഷം ഡോസ് പാസ്‌ച്ചോറല്ല വാക്‌സിനുകള്‍ മൃഗാശുപത്രിയില്‍ വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള പ്രതിരോധ പ്രവര്ത്തനനങ്ങള്‍ക്കായി രണ്ടു ലക്ഷം ഡോസ് പാസ്‌ച്ചോറല്ല വാക്‌സിനുകള്‍ കൂടി രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുന്നതാണ്. ആദ്യ കുത്തിവെയ്പ്പ് 30 ദിവസം പ്രായമുള്ളപ്പോഴും തുടര്‍ന്ന്  60 ദിവസം പ്രായത്തിലും വെറ്ററിനറി സര്‍ജന്റെ നിര്‍ദേശാനുസരണം നല്‌കേണ്ടതാണ്. ഇങ്ങനെ നല്കിയാല്‍ മാത്രമേ മതിയായ രോഗ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളു. ആരോഗ്യമുള്ള താറാവുകള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. രോഗം സ്ഥിതികരിച്ച സ്ഥലങ്ങളിലെ താറാവുകള്‍ക്ക്  മരുന്നുകള്‍ സ്വന്തം ചിലവില്‍ വാങ്ങി നല്കിയിട്ടുള്ള കര്‍ഷകര്‍ മരുന്നിന്റെ കുറിപ്പടിയും വാങ്ങിയതിന്റെ ക്യാഷ് ബില്ലും അപേക്ഷയും  മൃഗാശുപത്രിയില്‍ സമര്‍പ്പിച്ചാല്‍ ചിലവായ തുക നല്‍കുന്നതിനുള്ള  നടപടി സ്വീകരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top