രണ്ടു പ്രതികളുമായി പോലിസ് തെളിവെടുപ്പു നടത്തി

മട്ടന്നൂര്‍: ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. ആദ്യം അറസ്റ്റിലായ തില്ലങ്കേരിയിലെ ആകാശ്, രജിന്‍രാജ് എന്നിവരെയാണ് ഇന്നലെ രാവിലെ 10ഓടെ തെളിവെടുപ്പിന് എത്തിച്ചത്.
ശുഹൈബിനെ കൊലപ്പെടുത്തിയ തെരൂരിലെ തട്ടുകട, പ്രതികള്‍ ഗൂഢാലോചന നടത്തിയ വെളളിയാംപറമ്പിലെ ആളൊഴിഞ്ഞ പ്രദേശം, വാള്‍ നഷ്ടപ്പെട്ട സ്ഥലം, കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട വഴി, കാര്‍ മാറിക്കയറിയ സ്ഥലം  എന്നിവിടങ്ങളിലാണ് പ്രതികളെ തെളിവെടുപ്പിന് കൊ ണ്ടു വന്നത്. കണ്ണൂര്‍ സ്‌പെഷ്യ ല്‍ സബ് ജയില്‍ റിമാ ന്‍ഡില്‍ കഴിഞ്ഞിരുന്ന ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പിനു മട്ടന്നൂര്‍ സിഐ എ വി ജോണ്‍, എസ്‌ഐ രാജീവന്‍ നേതൃത്വം നല്‍കി. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണര്‍ കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. അതേസമയം, കേസിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ആറുപേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്നാണു സൂചന. കേസില്‍ 12ല്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണു വിവരം. ഇതില്‍ ആറു പേരെ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്തിയ അഞ്ചംഗ സംഘത്തില്‍ നാലു പേരാണു ഇതിനകം പിടിയിലായത്. ഗൂഢാലോചന നടത്തിയവരെയും പ്രതികള്‍ക്കു സഹായം ചെയ്തു നല്‍കിയവരെയും കുറിച്ച് പോലിസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു.

RELATED STORIES

Share it
Top