രണ്ടു പേര്‍ക്ക് വെട്ടേറ്റ കേസ് : പോലിസ് അന്വേഷണം ഊര്‍ജിതമാക്കികായംകുളം: പ്രയാര്‍ കിണര്‍മുക്കില്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് പഞ്ചായത്ത് സെക്രട്ടറി കായംകുളം പുതുപ്പള്ളി പ്രയാര്‍ സ്വദേശി സിറോഷ് (45), ഷിന്റോ(30)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. വെട്ടേറ്റ സിറോഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും ഷിന്റോയെ കായംകുളം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും കായംകുളം സി ഐ കെ സദന്‍ പറഞ്ഞു.

RELATED STORIES

Share it
Top