രണ്ടു കര്‍ണാടക സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി: കിഴിശ്ശേരിയിലെയും കോളനി റോഡിലെയും കടകളില്‍നിന്ന് അഞ്ചു ലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശികളായ രണ്ടു പേര്‍ കൂടി പിടിയിലായി. മാണ്ഡ്യ ഗാലഹള്ളി സ്വദേശി നൗഷാദ്(38), ബംഗളൂരു അഞ്ജനപുരം സ്വദേശി മുഹ്‌യുദ്ദീന്‍ (38) എന്നിവരെയാണ് കൊണ്ടോട്ടി പോലിസ് പിടികൂടിയത്. 2016 മാര്‍ച്ചിലാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
പ്രതികളില്‍നിന്ന് 20 ചാക്ക് കുരുമുളക് കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജയിലിലാണ്. കര്‍ണാടകയില്‍ നടത്തിയ പരിശോധനയില്‍ പോലിസിനെ വെട്ടിച്ച് കടന്ന നൗഷാദിനെയും മുഹ്‌യുദ്ദീനെയും കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്നാണ് പിടികൂടിയത്.  എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ അയ്യപ്പന്‍, സിപിഒമാരായ ഷബീര്‍, മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top