രണ്ടുവര്‍ഷത്തിനിടെ നീലഗിരിയില്‍ വാഹനാപകടത്തില്‍ മരിച്ചത് 40 പേര്‍

ഗൂഡല്ലൂര്‍: രണ്ടുവര്‍ഷത്തിനിടെ നീലഗിരി ജില്ലയില്‍ നടന്ന വ്യത്യസ്ത വാഹനാപകടങ്ങളില്‍ 40 പേര്‍ മരിച്ചു. 300 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുതുമന്ത്, പൈക്കാര പോലിസ് സ്റ്റേഷന്‍ പരിധിയിലെ കണക്കാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്നു നീലഗിരി ജില്ലാ പോലിസ് സൂപ്രണ്ട് മുരളിറംബ അറിയിച്ചു. പ്രതിവര്‍ഷം നീലഗിരി ജില്ലയിലേക്ക് 30 ലക്ഷം സഞ്ചാരികളെത്തുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് സഞ്ചാരികള്‍ കൂടുതലായെത്തുന്നത്.
കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ കല്ലട്ടി ചുരം വഴിയാണ് ഊട്ടിയിലെത്തുന്നത്. കല്ലട്ടി പാത കൊടും വളവുകള്‍ നിറഞ്ഞ അപകട മേഖലയാണ്. ഈ പാതയിലാണ് അപകടങ്ങള്‍ കൂടുതല്‍ സംഭവിച്ചതും. കല്ലട്ടി ചുരത്തില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്പി അറിയിച്ചു.

RELATED STORIES

Share it
Top